‘ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി പ്രത്യേക ബാഡ്ജ് വേണ്ട’: സുപ്രീം കോടതി

‘ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി പ്രത്യേക ബാഡ്ജ് വേണ്ട’: സുപ്രീം കോടതി

ഡൽഹി: ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി മുതൽ പ്രത്യേക ബാഡ്ജ് വേണ്ടെന്ന് സുപ്രീം കോടതി. 2022ലെ നിയമ ഭേദഗതി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി.

അതേസമയം, എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഹെവി ഒഴികെയുള്ള യാത്രാ വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ഡ്രൈവിംഗിന് പ്രത്യേക ബാഡ്ജ് ആവശ്യമില്ല. മീഡിയം, ഹെവി വിഭാഗത്തിലുള്ള വാഹന ഡ്രൈവിംഗിന് മാത്രം പ്രത്യേക ബാഡ്ജ് മതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )