തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ വിജയം അംഗീകരിച്ച ഹൈക്കോടതി വിധിയെ പുകഴ്ത്തി സുപ്രീംകോടതി

തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ വിജയം അംഗീകരിച്ച ഹൈക്കോടതി വിധിയെ പുകഴ്ത്തി സുപ്രീംകോടതി

ദില്ലി: തൃപ്പൂണിത്തുറ തെരെഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന്‍റെ വിജയം അംഗീകരിച്ച ഹൈക്കോടതി വിധിയെ പുകഴ്ത്തി സുപ്രീംകോടതി. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കോടതി വിധി പറഞ്ഞതെന്നും കൃത്യമായ പഠനം ജഡ്ജി നടത്തിയിട്ടുണ്ടെന്നും ജസ്റ്റി്സ് സൂര്യകാന്ത് പരാമർശിച്ചു. വിധി എഴുതിയ ജഡ്ജിയെ അഭിനന്ദിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി.

എം സ്വരാജിന്‍റെ അപ്പീൽ തുടക്കത്തിലേ തള്ളേണ്ടതാണെങ്കിലും അഭിഭാഷകനായ പിവി ദിനേശിന്‍റെ വാദം കണക്കിലെടുത്ത് മാത്രം നോട്ടീസ് അയക്കുകയാണെന്നും കോടതി അറിയിച്ചു. വിധിയിൽ പിശകുണ്ടെന്നും ഉന്നയിച്ച ചില കാര്യങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ലെന്നും പി വി ദിനേശ് വാദിച്ചു. എതിർകക്ഷിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലല്ലോ എന്ന് കോടതി ചോദിച്ചു. മതചിഹ്നം ഉപയോഗിച്ച് കെ ബാബു വോട്ട് പിടിച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )