തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം

തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം

തിരുവനന്തപുരം: തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം. വലപ്പാട് കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) . കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നീവരാണ് ഇടിമിന്നലേറ്റ് മരിച്ചത്.

ഇന്ന് രാവിലെ ഉണ്ടായ ഇടിമിന്നലില്‍ വീടിന് പുറത്തുള്ള ബാത്ത്‌റൂമില്‍ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബാത്ത്‌റൂമിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നിട്ടുണ്ട്, ബള്‍ബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വീടിനകത്തിരിക്കുമ്പോഴായിരുന്നു ഗണേഷന് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )