മുഖം തിളങ്ങാൻ സ്ട്രോബറി ഉപയോഗിച്ച് വ്യത്യസ്തമായൊരു ഫേയ്സ് മാസ്ക്ക്
തിളങ്ങുന്ന ചർമ്മം ഏവരുടെയും സ്വപ്നമാണ് മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും ഒഴിവാക്കി മുഖം തിളങ്ങാൻ ഒരു വ്യത്യസ്ത ഫേസ്മാസ്ക്കിനെ കുറിച്ച് ഇനിപറയാം സ്ട്രോബറിയാണ് ഈ ഫേസ്മാസ്ക്കിലെ പ്രധാന താരം .പലർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് സ്ട്രോബറി എന്നാൽ ഇത് ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനും തിളക്കം വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു .
സ്ട്രോബറിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയ്ട്ടുണ്ട് അതുകൊണ്ടുതന്നെ മുഖക്കുരു ഇല്ലാതാക്കാൻ വാണിജ്യവപരമായി വിൽക്കുന്ന പല പ്രൊഡറ്റുകളിലും സ്ട്രോബറി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ സാലിസിലിക് ആസിഡും അടങ്ങിയിരിക്കുന്നു. ഫോളിക് ആസിഡിന്റെയും വിറ്റാമിൻ സിയുടെയും സമ്പന്നമായ ഉറവിടം കൂടിയാണ് സ്ട്രോബറി ഇത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനൊപ്പം ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് .സ്ട്രോബറി ഉപയോഗിച്ച് നിങ്ങൾ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഫേയ്സ് മാസ്ക്കുകൾ തയ്യാറാക്കാൻ സാധിക്കും .
സ്ട്രോബറിയും ചെറുനാരങ്ങയും ആണ് പ്രധാനമായും ഇതിന് വേണ്ടത്. വീട്ടിലുണ്ടാക്കുന്ന ഈ ഫേയ്സ് മാസ്കക് ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ള ഫ്രഷാക്കാനും സാധിക്കും .ഇനി എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഈ മാസ്ക്ക് നിങ്ങൾക്ക് തികച്ചും ഫലപ്രദമാകും. സ്ട്രോബറിയിൽ സാലിസിലിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ആൽഫ ഹൈഡ്രോക്‌സിൽ ആസിഡുകൾ ഉണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിലെ സുഷിരങ്ങളിൽ എണ്ണ (സെബം) ഉൽപാദനം നിയന്ത്രിക്കാൻ സഹായിക്കും. അങ്ങനെ മുഖക്കുരുവും കുറയ്ക്കും. ത: 3 സ്ട്രോബറി എടുത്ത് ഒരു ചെറിയ പാത്രത്തിൽ ഇട്ട് നന്നായി ഉടയ്ക്കാം. അതിന് ശേഷം പാത്രത്തിൽ ഒരു ടീ സ്പൂൺ നാരങ്ങ നീര് ചേർക്കുക. കട്ടിയുള്ള മിശ്രിതം ഉണ്ടാക്കാൻ രണ്ട് ചേരുവകളും നന്നായി ഇളക്കുക. ആവശ്യമുള്ള കട്ടിയിലെത്താൻ സ്ട്രോബറിയുടെ എണ്ണം കൂട്ടാം മുഖത്തും കഴുത്തിലും ഫേയ്സ്മാസ്ക് പുരട്ടാം ഏകദേശം 30 മിനിറ്റ് കഴിഞ്ഞതിനുശേഷം ചെറു ചൂടുള്ള വെള്ളത്തിൽ ഇത്കഴുകിക്കളയാം. പിന്നീട് ഒരു മോയ്ചറൈസർ പുരട്ടാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫേയ്സ് മാസ്ക്ക് ഉപയോഗിച്ചാൽ മികച്ച ഫലം ലഭിക്കും .