കറുത്ത ചുരിദാർ ധരിച്ച് നവകേരളയാത്ര കാണാനെത്തിയ യുവതിയെ പോലീസ്തടഞ്ഞുവെച്ച്ത് 7 മണിക്കൂർ ഒടുവിൽ യുവതി നഷ്ടപരിഹാരം തേടി ഹൈക്കോടതിയിൽ

കറുത്ത ചുരിദാർ ധരിച്ച് നവകേരളയാത്ര കാണാനെത്തിയ യുവതിയെ പോലീസ്തടഞ്ഞുവെച്ച്ത് 7 മണിക്കൂർ ഒടുവിൽ യുവതി നഷ്ടപരിഹാരം തേടി ഹൈക്കോടതിയിൽ

കഴിഞ്ഞ മാസം പതിനെട്ടിന് രണ്ടാലുംമൂട് ജംക്‌ഷനിലൂടെ നവകേരള യാത്ര കടന്നുപോകുന്നതിന്റെ ഭാഗമായി ഭർതൃമാതാവ് ടി.അംബികാദേവിക്കൊപ്പം മുഖ്യമന്ത്രിയെ കാണാൻ എത്തിയതായിരുന്നു. കൊല്ലം പത്തനാപുരം തലവൂർ സ്വദേശി എൽ. അർച്ചന എന്നാൽ നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ അണിഞ്ഞ് നിന്നെന്ന പേരിൽ 7 മണിർ അർച്ചനയെ കൊല്ലം കുന്നിക്കോട് പൊലീസ് തടഞ്ഞു വെക്കുകയായിരുന്നു അതേസമയം ഈ വിഷയത്തെത്തുടർന്ന് യുവതി ഹൈക്കോടതിയിൽ ഹർജി നൽകി. അന്യായമായി തടവിൽവച്ചെതിനും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി .

എന്നാൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി .അതേസമയം യുവതിയുടെ ഭർത്താവ് ബിജെപി പ്രാദേശിക ഭാരവാഹിയാണ്. പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടർന്ന് രാവിലെ പതിനൊന്നരയോടെയാണ് ഹർജിക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് തുടർന്ന് ആറരയോടെ യുവതിയെ വിട്ടയച്ചിരുന്നു .താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അന്യായമായി തടഞ്ഞുവച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും യുവതി അറിയിച്ചു. പ്രതിഷേധിക്കാനല്ല മുഖ്യമന്ത്രിയെ കാണാനാണുതാൻ വന്നതെന്നു പറഞ്ഞെങ്കിലും പൊലീസ് അത് കേട്ടില്ല.തന്റെ ഭർത്താവ് രാഷ്ട്രീയക്കാരനാണെന്ന പേരിലുംതാൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലും എങ്ങനെ തന്നെ അറസ്റ്റ് ചെയ്യാനാവുമെന്നും യുവതി ഹർജിയിൽ ചോദിക്കുന്നുണ്ട് .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )