സ്റ്റാർ മാജിക് പൂട്ടിക്കെട്ടി? എല്ലാം എന്നന്നേക്കുമായി അവസാനിപ്പിച്ചുവെന്ന് പ്രചരണം
ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടി നിര്‍ത്താന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തില്‍ ഒരു പ്രചരണം നടക്കുന്നത്. സ്റ്റാര്‍ മാജിക്കിലെ മത്സരാര്‍ഥികളെല്ലാം നിരന്ന് നില്‍ക്കുന്ന ഫോട്ടോയും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാം എന്നന്നേക്കുമായി നിര്‍ത്തി… ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആശംസകള്‍’ എന്ന് പറഞ്ഞാണ് ഒരു പോസ്റ്റ് വൈറല്‍ ആവുന്നത്.
മിനിസ്‌ക്രീനിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക്. രസകരമായ ഗെയിമുകളും തമാശകളുമൊക്കെ ഷോയില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ നിറത്തെയും രൂപത്തെയും കളിയാക്കുകയാണെന്നും ബോഡിഷെയിമിങ് പറയുന്നുണ്ടെന്നും പറഞ്ഞ് ഷോ യ്ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
തങ്കച്ചന്‍ വിതുര, അന്തരിച്ച കൊല്ലം സുധി, അനുക്കുട്ടി, ബിനു അടിമാലി എന്നിങ്ങനെ നിരവധി താരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതും ഈ ഷോ യിലൂടെയാണ്. ഒപ്പം അവതാരക ലക്ഷ്മി നക്ഷ്ത്രയും തിളങ്ങി. ഷോ അവസാനിപ്പിക്കുന്ന കാര്യത്തില്‍ ചാനലില്‍ നിന്നും ഔദ്യോഗിക റിപ്പോര്‍ട്ട് ഒന്നും വന്നിട്ടില്ല.