അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. വീഡിയോയുടെ മുഴുവന്‍ ഭാഗവും കാണാതെ അതിനെ തെറ്റായി പലരും കാണുന്നു; സോഷ്യല്‍ മീഡിയ പരിഹാസങ്ങളോട് മറുപടിയുമായി ഷെയ്ന്‍ നിഗം

അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. വീഡിയോയുടെ മുഴുവന്‍ ഭാഗവും കാണാതെ അതിനെ തെറ്റായി പലരും കാണുന്നു; സോഷ്യല്‍ മീഡിയ പരിഹാസങ്ങളോട് മറുപടിയുമായി ഷെയ്ന്‍ നിഗം

ടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് ഷെയ്ന്‍ നിഗം നടന്‍ ഉണ്ണി മുകുന്ദനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിനിടയായിരുന്നു. ഉണ്ണി മുകുന്ദന്‍, മഹിമാ നമ്പ്യാര്‍ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയ്‌നിന്റെ പരാമര്‍ശം. സോഷ്യല്‍ മീഡിയയില്‍ ഇത് വിവാദങ്ങള്‍ സൃഷ്ടിച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം.

താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വീഡിയോയുടെ മുഴുവന്‍ ഭാഗവും കാണാതെ അതിനെ തെറ്റായി പലരും കാണുന്നുവെന്നും അത് ഖേദകരമാണെന്നുമാണ് ഷെയ്ന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ‘കഴിഞ്ഞ ദിവസം നിങ്ങള്‍ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവന്‍ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കള്‍ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലര്‍ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളും…തള്ളണം.. ഇത് ഷെയിന്‍ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ഒക്കെ നാട് തന്നെയാണ് .’
അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്‌ന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയത്. ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയായ UMF-നെ അശ്ലീല ഭാഷയില്‍ പ്രയോഗിച്ചെന്നും മഹിമാ നമ്പ്യരെ ഷെയ്ന്‍ പരിഹസിച്ചുമെന്നുമാണ് പ്രതികരണങ്ങള്‍. നിരവധി പേരാണ് ഷെയ്‌നെ വിമര്‍ശിച്ചെത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )