അറബിക്കടലിൽ ചരക്കു കപ്പൽ റാഞ്ചി അഞ്ചംഗ സംഘമാണ് കപ്പൽ റാഞ്ചിയത് അന്വേക്ഷണം തുടരുന്നു
അറബിക്കടലിൽ ചരക്കു കപ്പൽ റാഞ്ചിയെന്ന് നാവികസേന.ലൈബീരിയൻ പതാകയുള്ള ചരക്കു കപ്പൽ അഞ്ചംഗ സംഘമാണ് റാഞ്ചിയത്
ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് ലഭിക്കുന്നത് .അതേസമയം ഈ വിവരത്തിന്റെ
അടിസ്ഥാനത്തിൽ കപ്പൽ റാഞ്ചിയവരെ നേരിടാനുള്ള ശ്രമങ്ങൾ തുടരുകയാണ് ഇതിന്റെ ഭാഗമായി നാവികസേനയുടെ വിമാനം ഇന്ന് കപ്പലിന്
മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തി.മാത്രമല്ല യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്കു കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്.
ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിരീക്ഷണത്തിന്റെ ഭാഗമായി
ഇന്ത്യ നാലു യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. കൂടാതെ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണോ എന്നതും പരിശോധിച്ചു വരികയാണ്.
CATEGORIES India