ഒഡീഷയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന
ഒഡീഷയിലെ നുവാപാഡ ജില്ലയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടു. ഒഡിഷ -ഛത്തീസ്ഗഡ് സംയുക്ത സേനയുടെ ദൗത്യത്തിലാണ് നടപടി. മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് രഹസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സേനയുടെ തെരച്ചിൽ. ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഇരു സംസ്ഥാനങ്ങളിലേയും പോലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകൾ, ഒഡിഷ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, സി.ആർ.പി.എഫ് എന്നീ സേനകൾ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
നക്സൽ വിരുദ്ധ ഭാരതം കെട്ടിപ്പടുക്കുന്നതിൽ സുരക്ഷാസേന വിജയം കൈവരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
CATEGORIES Kerala