
‘സാറിനെ പുറത്ത് കിട്ടിയാല്‍ ഞാന്‍ കൊല്ലും’, വിദ്യാര്‍ത്ഥിയുടെ ഭീഷണിയില്‍ പൊലീസ് പരാതി നല്‍കി അധ്യാപകന്‍; അടിയന്തര പിടിഎ യോഗം വിളിച്ച് സ്‌കൂള്‍
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി സ്‌കൂള്‍ പ്രിന്‍സിപ്പലിനു വിദ്യാര്‍ഥിയുടെ വധഭീഷണി. തൃത്താല ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഭവമാണ് ഇപ്പോള്‍സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
സ്‌കൂില്‍ പ്ലസ് വണ്ണിനു പഠിക്കുന്ന കുമ്പിടി സ്വദേശിയായ വിദ്യാര്‍ഥിയാണ് പ്രിന്‍സിപ്പലിന്റെ മുറിയിലിരുന്ന്, അധ്യാപകന്‍ പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നു ഭീഷണിമുഴക്കിയത്. കഴിഞ്ഞ 17നാണ് സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിനു കര്‍ശന വിലക്കുണ്ട്. ഇതു ലംഘിച്ചു ഫോണ്‍ കൊണ്ടുവന്നതു ക്ലാസില്‍വച്ച് അധ്യാപകന്‍ പിടിച്ചെടുത്തു പ്രിന്‍സിപ്പലിനു കൈമാറിയിരുന്നു.
തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിയ വിദ്യാര്‍ത്ഥി കൊല്ലുമെന്ന് ഭീഷണിമുഴക്കിയത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ തൃത്താല പോലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ ഇന്ന് അടിയന്തര പിടിഎ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പൊലീസ് പ്രതിനിധിയും സ്ഥലത്തെ വാര്‍ഡ് മെമ്പറും യോഗത്തില്‍ പങ്കെടുക്കും.