ശബരിമല കാനനപാത നാളെ തീര്‍ത്ഥാടകര്‍ക്കായി തുറന്നു നല്‍കും
കൊച്ചി: ശബരിമല കാനനപാത നാളെ തീര്‍ത്ഥാടകര്‍ക്കായി തുറന്നു നല്‍കും. സത്രം മുക്കുഴി വഴിയുള്ള കാനനപാത ശബരിമല തീര്‍ത്ഥാടകര്‍ക്കായി നാളെ രാവിലെ മുതല്‍ തുറന്നു നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പാത സഞ്ചാരയോഗ്യമെന്ന് വനം വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ കാനനപാതയിലൂടെയുള്ള ശബരിമല തീര്‍ഥാടനം താത്കാലികമായി ഹൈക്കോടതി വിലക്കിയിരുന്നു. മോശം കാലാവസ്ഥ മുന്‍നിര്‍ത്തിയായിരുന്നു വിലക്ക്. വണ്ടിപ്പെരിയാര്‍, സത്രം, പുല്‍മേട്, എരുമേലി വഴിയുള്ള തീര്‍ഥാടനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പ്രദേശത്ത് ഞായറാഴ്ച മുതല്‍ കനത്ത മൂടല്‍മഞ്ഞായിരുന്നു. കാലാവസ്ഥാ അനുകൂലമായാല്‍ മാത്രമേ ഇതു വഴി ഭക്തരേ കടത്തിവിടുകയുള്ളൂ എന്ന് വനംവകുപ്പ് വ്യക്തമാക്കി.
CATEGORIES Kerala