ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും വീട്ടിൽ റെയ്ഡ്

ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും വീട്ടിൽ റെയ്ഡ്

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വെള്ളിയാഴ്ച രാവിലെ ആറു മുതൽ തുടങ്ങിയ റെയ്ഡ് തുടരുകയാണ്. വീട്ടിലും ഓഫീസിലുമായി രേഖകൾ പരിശോധിച്ചുവരികയാണ്. കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളുടെയും ഓഫീസുകളിൽ തിരച്ചിൽ നടത്തുന്നുണ്ട്. രാജ് കുന്ദ്രയുടെ വീടും ഓഫീസും ഉൾപ്പെടെ മുംബൈയിലെ 15 സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലും കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഇതുവരെ റെയ്ഡ് നടത്തിയിട്ടുണ്ട്.

പുണെ ജില്ലയിലെ പാവ്‌ന അണക്കെട്ടിന് സമീപമുള്ള വസതിയും ഫാം ഹൗസും ഒഴിയാൻ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബറിൽ ദമ്പതികൾക്ക് കോടതിയിൽനിന്ന് ഒരു നോട്ടീസ് ലഭിച്ചിരുന്നു. അതിനിടെ, രാജ് കുന്ദ്രക്കും ഭാര്യ ശിൽപ ഷെട്ടിക്കും നീലച്ചിത്ര നിർമാണത്തിൽ ഒരു ബന്ധവും ഇല്ലെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )