നവജാത ശിശുവിന്റെ വൈകല്യം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിന്റെ അസാധാരണ വൈകല്യവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. സ്കാനിംഗ് നടത്തിയ മിഡാസ് ലാബിലേക്കാണ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ലാബിന്റെ ബോർഡും ബാനറുകളും പ്രതിഷേധക്കാർ അടിച്ചു തകർത്തു.
അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്.
CATEGORIES Kerala