കാറിൽ ഓട്ടോ ഇടിച്ചു; ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്

കാറിൽ ഓട്ടോ ഇടിച്ചു; ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്

കാറില്‍ ഇടിച്ച ഓട്ടോ ഡ്രൈവറോട് നഗരമധ്യത്തില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് രാഹുല്‍ ദ്രാവിഡ്. ബെംഗളൂരു വസന്ത് നഗറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ മണിക്കൂറുകള്‍ക്കൊണ്ട് വൈറലായി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയില്ല. കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്‌യുവിയുടെ പിറകില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ചത്.

കാറില്‍ നിന്ന് പുറത്തിറങ്ങി ഓട്ടോ ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു സൂപ്പര്‍താരം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ദ്രാവിഡ് ഇന്ത്യന്‍ എക്സ്പ്രസ് ജംഗ്ഷനില്‍ നിന്ന് ഹൈഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ കാറിന്റെ പിന്നില്‍ ഓട്ടോ വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോകുന്നതിന് മുമ്പ് ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ വാങ്ങിച്ചതായാണ് റിപ്പോര്‍ട്ട്. ദ്രാവിഡ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

രാഹുല്‍ ദ്രാവിഡിനെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞില്ല എന്നാണ് വിവരം. 52 കാരനായ ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഹെഡ് കോച്ചായി രാഹുല്‍ ചുമതലയേറ്റു.2014,2015 സീസണുകളില്‍ രാജസ്ഥാന്റെ മെന്ററായും ടീം ഡയറക്ടറായും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )