തിരിച്ചുവരവിനൊരുങ്ങി ഇന്ത്യ, മടങ്ങിയെത്തി ഷ​മി

തിരിച്ചുവരവിനൊരുങ്ങി ഇന്ത്യ, മടങ്ങിയെത്തി ഷ​മി

കൊ​ൽ​ക്ക​ത്ത: പരിക്കിനെ തുടർന്ന് ഇടവേള എടുത്ത ഇന്ത്യൻ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി തിരിച്ചെത്തുന്നു. ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആദ്യ ദി​ന​ത്തി​ൽ ഇ​ന്ത്യ ഇ​ന്ന് ഇം​ഗ്ല​ണ്ടി​നെ​തി​രെയാണ് മത്സരിക്കുന്നത്. അഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി​യി​ൽ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ട സ്വ​പ്ന​ങ്ങ​ൾ യാഥാർഥ്യമാക്കാനൊരുങ്ങിയാണ് ഇ​ന്ത്യ ഇറങ്ങുന്നത്. ട്വ​ന്റി20​ക്കു ശേ​ഷം മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളി​ലും ഇ​രു ടീ​മും മാ​റ്റു​ര​ക്കും.

സ്വ​ന്തം മ​ണ്ണി​ൽ കി​വി​ക​ളോ​ടും പി​റ​കെ ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി​യി​ൽ ഓ​സീ​സി​നോ​ടും ടെ​സ്റ്റ് പ​ര​മ്പ​ര​ക​ളി​ലേ​റ്റ വ​ൻ വീ​ഴ്ച​ക​ൾ​ക്കു ശേ​ഷം തി​രി​ച്ചു​വ​ര​വി​നുള്ള ആ​ദ്യ അ​വ​സ​രം​കൂ​ടി​യാ​ണ് കൊ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ലെ ഇന്നത്തെ മത്സരം. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ങ്ങു​ന്ന ടീ​മി​ൽ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ തി​രി​ച്ചു​വ​ര​വ് ത​ന്നെ​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം. 2023ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ 24 വി​ക്ക​റ്റു​മാ​യി ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ വി​ക്ക​റ്റ് വേ​ട്ട​ക്കാ​ര​നാ​യ ഷ​മി സെ​മി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഏ​ഴു വി​ക്ക​റ്റ് സ്വന്തമാക്കിയിരുന്നു.

ഫൈ​ന​ലി​ൽ ഓസ്‌ട്രേലിയയോട് ടീം ​തോ​ൽ​വി വ​ഴ​​ങ്ങി​യ​തി​നു പി​ന്നാ​ലെ പ​രി​ക്കു​മാ​യി ഷ​മി ഇടവേള എടുത്തിരുന്നു. എന്നാൽ ഇ​ട​ക്ക് തി​രി​ച്ചു​വ​ര​വി​ന് ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും കാ​ൽ​മു​ട്ടി​ൽ നീ​രു​വീ​ക്കം വീ​ണ്ടും വി​ല്ല​നാ​യി. ഇ​ത്ത​വ​ണ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​നാ​യാ​ൽ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഷമിക്ക് മാത്രമല്ല ടീ​മി​നും പ്ര​തീ​ക്ഷ​യാ​കും. സ​മീ​പ​കാ​ല​ത്ത് സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ലും (11 വി​ക്ക​റ്റ്) വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലും (അ​ഞ്ചു വി​ക്ക​റ്റ്) താ​രം മി​ക​ച്ച ഫോം ​പു​റ​ത്തെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം, ട്വ​ന്റി20യിൽ 2014ൽ ​അ​ര​ങ്ങേ​റി​യെ​ങ്കി​ലും പ​ല​പ്പോ​ഴും പു​റ​ത്തി​രു​ന്ന​താ​ണ് ച​രി​ത്രം. ഏ​റ്റ​വു​മൊ​ടു​വി​ൽ 2022ലെ ​ട്വ​ന്റി20 ലോ​ക​ക​പ്പ് സെ​മി​യി​ലാ​ണ് ദേ​ശീ​യ ജ​ഴ്സി​ അണിയുന്നത്.

അ​ക്സ​ർ ഉ​പ​നാ​യ​ക​ൻ

ഓ​ൾ​റൗ​ണ്ട​ർ അ​ക്സ​ർ പ​ട്ടേ​ൽ ദേ​ശീ​യ ടീ​മി​ന്റെ ഉ​പ​നാ​യ​ക പ​ദ​വി​യി​ൽ ആ​ദ്യ​മാ​യെ​ത്തു​ന്നു​വെ​ന്ന​താ​ണ് പ​ര​മ്പ​ര​യി​ലെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. ട്വ​ന്റി20 ലോ​ക​ക​പ്പി​ലും ക​ഴി​ഞ്ഞ വ​ർ​ഷം ക​രീ​ബി​യ​ൻ മ​ണ്ണി​ലും താ​ര​ത്തി​ന്റെ മി​ക​വാ​ണ് പു​തി​യ ദൗ​ത്യ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്. ഒ​പ്പം, മ​ല​യാ​ളി താ​രം സ​ഞ്ജു​വി​ന്റെ ഇ​ന്നി​ങ്സു​ക​ൾ കൂ​ടി ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​താ​കും ഓ​രോ മ​ത്സ​ര​വും. ചാ​മ്പ്യ​ൻ​സ് ട്രോ​ഫി മ​ത്സ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​യ താ​രം ര​ഞ്ജി ട്രോ​ഫി​യി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രാ​യ ടീ​മി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ടി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലാ​ണ് താ​രം തു​ട​ർ​ച്ച​യാ​യ ക​ളി​ക​ളി​ൽ സെ​ഞ്ച്വ​റി നേ​ടി​യ​ത്. ഓ​സ്ട്രേ​ലി​യ​യി​ൽ ടീ​മി​ന്റെ ന​ട്ടെ​ല്ലാ​യി മാ​റി​യ നി​തീ​ഷ് റെ​ഡ്ഡി​യും ടീ​മി​ലു​ണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )