വിവാഹ ആഘോഷത്തിനിടെ ഓടുന്ന കാറിൽ അഭ്യാസ പ്രകടനം; വരനെതിരെ കേസെടുത്ത് പോലീസ്

വിവാഹ ആഘോഷത്തിനിടെ ഓടുന്ന കാറിൽ അഭ്യാസ പ്രകടനം; വരനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് വിവാഹ ആഘോഷത്തിനിടെ കാറിൽ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ വളയം പൊലീസ് കേസെടുത്തു. വരനും കാറിൽ സഞ്ചരിച്ച മറ്റ് യുവാക്കൾക്കും എതിരെയാണ് കേസെടുത്തത്. ആഡംബര കാർ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

അപകടകരമായ രീതിയിൽ ഡ്രൈവിങ് നടത്തി, പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർ​ഗതടസം സൃഷ്ടിച്ചതും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കല്ലാച്ചി ഇയ്യങ്കോടുള്ള വരന്റെ വീട്ടിൽ നിന്ന് വധുവിന്റെ വീടായ പുളിയാവിലേക്ക് പുറപ്പെട്ട സംഘമാണ്‌ അപകടകരമായ രീതിയിൽ വാഹനയാത്ര നടത്തിയത്‌.

വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറിന്റെ ഡോറിലിരുന്നും അപകടകരമായി വാഹനം ഓടിച്ചും ഗതാഗത തടസമുണ്ടാക്കിയും യാത്ര ചെയ്ത് റീൽസ് ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ പിന്നീട് റീൽസ് ആക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടനെ പൊലീസ് കേസെടുക്കുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )