മലപ്പുറത്ത് പൊലീസുകാരൻ ജീവനൊടുക്കിയത് അവധി നൽകാത്തതിലെ മനോവിഷമത്തിലെന്ന് ആരോപണം

മലപ്പുറത്ത് പൊലീസുകാരൻ ജീവനൊടുക്കിയത് അവധി നൽകാത്തതിലെ മനോവിഷമത്തിലെന്ന് ആരോപണം

മലപ്പുറം അരീക്കോട് ക്യാമ്പില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത് അവധി നല്‍കാത്തതിലെ മനോവിഷമത്തെ തുടര്‍ന്നെന്ന് ആരോപണം. വയനാട് കോട്ടത്തറ സ്വദേശി വിനീതിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടക്കും. സ്വയം നിറയൊഴിച്ചാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോ വിനീത് ആത്മഹത്യ ചെയ്തത്.

തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സഹപ്രവര്‍ത്തകര്‍ വിനീതിനെ അരീക്കോട് ആസ്റ്റര്‍ മദര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. രാത്രി 9.19 നാണ് യുവാവ് ഡ്യൂട്ടിയ്ക്കിടയില്‍ സ്വയം വെടിവെച്ചതെന്നാണ് സൂചന. എകെ 47 ഉപയോഗിച്ചാണ് യുവാവ് സ്വയം നിറയൊഴിച്ചിട്ടുള്ളത്. മൃത?ദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )