വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണം; കെ കെ രമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണം; കെ കെ രമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വടകരയിലെ സൈബര്‍ ആക്രമണ പരാതികളില്‍ വീണ്ടും കേസ്. കെകെ രമ എംഎല്‍എ, എല്‍ഡിഎഫ് നേതാവ് പനോളി വത്സന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്.

ഉമ തോമസ് എംഎല്‍എയ്ക്ക് ഒപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം ഷാഫി പറമ്പിലിന് എതിരെന്ന രീതിയില്‍ വ്യാജമായി നിര്‍മിച്ച് ഫേസ്ബുക്കിലൂടെ പ്രചരിച്ചിപ്പിച്ചുവെന്നായിരുന്നു കെ കെ രമ എംഎല്‍എ യുടെ പരാതി. ശശീന്ദ്രന്‍ വടകര, സത്യന്‍ എന്‍.പി എന്നീ ഫേസ്ബുക്ക് അക്കൊണ്ടുകളിലൂടെ വ്യജപ്രചാരണം നടന്നെന്ന ഈ പരാതിയിലാണ് കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്.

കെകെ ശൈലജയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന പരാതിയിലും സൈബര്‍ പൊലീസ് കേസെടുത്തു. വ്യത്യസ്ത ചിന്തകള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴി മതസ്പര്‍ധ ഉണ്ടാക്കിയെന്നായിരുന്നു എല്‍ഡിഎഫ് നേതാവ് പനോളി വത്സന്‍ നല്‍കിയ പരാതി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. വടകരയിലെ സൈബര്‍ അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ആറോളം കേസുകളെടുത്തിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )