‘തെറ്റുപറ്റി മാപ്പ്’; പതഞ്ജലിയുടെ പരസ്യത്തിൽ മാപ്പപേക്ഷിച്ച് കമ്പനി

‘തെറ്റുപറ്റി മാപ്പ്’; പതഞ്ജലിയുടെ പരസ്യത്തിൽ മാപ്പപേക്ഷിച്ച് കമ്പനി

പതഞ്ജലി ആയുര്‍വേദിന്റെ തെറ്റിധരിപ്പിക്കുന്ന പരസ്യത്തില്‍ മാപ്പ് പറഞ്ഞ് കമ്പനി. മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ വ്യാഴാഴ്ച സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഖേദം പ്രകടിപ്പിച്ചു. ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ബാബാ രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും രണ്ടാഴ്ചയ്ക്കുള്ളില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനും രണ്ട് ദിവസത്തിന് ശേഷമാണ് കമ്പനിയുടെ അതിവേഗ പ്രതികരണം.

കോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്നാരോപിച്ച് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കരുതെന്നും കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസിന് മറുപടിയായി പതഞ്ജലി സുപ്രീം കോടതിയില്‍ നിരുപാധിക മാപ്പ് പറയുകയും ചെയ്തു.

ഫെബ്രുവരി 27-ന് രക്തസമ്മര്‍ദ്ദം, പ്രമേഹം, സന്ധിവാതം, ആസ്ത്മ, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങള്‍ക്കായി പതഞ്ജലി ആയുര്‍വേദ് നിര്‍മ്മിക്കുന്ന മരുന്നുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. പതഞ്ജലി ആയുര്‍വേദിനും ആചാര്യ ബാലകൃഷ്ണനുമെതിരെ കോടതി അലക്ഷ്യ നോട്ടീസും അയച്ചു.

2023 നവംബറില്‍, മെഡിക്കല്‍ ഫലപ്രാപ്തിയെക്കുറിച്ചോ വൈദ്യശാസ്ത്രത്തെ വിമര്‍ശിക്കുന്നതിനോ എന്തെങ്കിലും പ്രസ്താവനകളോ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളോ ഉന്നയിക്കില്ലെന്ന് കമ്പനി സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കി. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കമ്പനി തുടര്‍ന്നും നല്‍കി.

2023 നവംബറിന് ശേഷം പുറത്തിറക്കിയ പരസ്യങ്ങളില്‍ ”പൊതുവായ പ്രസ്താവനകള്‍” മാത്രമേ ഉള്ളൂവെങ്കിലും അശ്രദ്ധമായി ”കുറ്റപ്പെടുത്തുന്ന വാക്യങ്ങള്‍” ഉള്‍പ്പെടുത്തിയതായി പതഞ്ജലി സത്യവാങ്മൂലത്തില്‍ പറഞ്ഞു. 2023 നവംബര്‍ മുതലുള്ള സുപ്രിം കോടതി ഉത്തരവിനെക്കുറിച്ച് അറിയാത്ത പതഞ്ജലിയുടെ മീഡിയ ഡിപ്പാര്‍ട്ട്മെന്റാണ് പരസ്യങ്ങള്‍ ചെയ്തതെന്നുമായിരുന്നു വാദം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )