പാലക്കാട്ടെ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ 10 പേർക്കെതിരെ കേസ്

പാലക്കാട്ടെ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ 10 പേർക്കെതിരെ കേസ്

കോണ്‍ഗ്രസ് വനിതാ നേതാക്കളുള്‍പ്പെടെ താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ പാതിരാ റെയ്ഡില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കെപിഎം ഹോട്ടലിന്റെ പരാതിയില്‍ സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയ്ഡ് നടന്നത്. കള്ളപ്പണം കണ്ടെത്താനായിരുന്നു പരിശോധനയെന്ന് പോലീസ് പറയുന്നു. അതേസമയം, കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യം അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തു.

അതിനിടെ, കോണ്‍?ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താന്‍ ദൃശ്യങ്ങളുമായി സിപിഎം രം?ഗത്തെത്തി. കെപിഎം ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു സിപിഎം. നീല ട്രോളി ബാ?ഗുമായി കെഎസ്‌യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എംപിമാരായ ഷാഫി പറമ്പില്‍, ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുള്‍പ്പെടെ ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നു.

നിരവധി ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. കോറിഡോറിലെ ദൃശ്യങ്ങളില്‍ ശ്രീകണ്ഠന്‍ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നതും ബാക്കിയുള്ളവര്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറുന്നതും രാത്രി 10.13നുള്ള ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാന്‍ കോറിഡോറിലേക്ക് വരുന്നതും കാണാം. എന്നാല്‍ ഫെനിയുടെ കയ്യില്‍ അപ്പോള്‍ പെട്ടി ഇല്ല. 10.47 ലുള്ള ദൃശ്യങ്ങളില്‍ പിഎ രാഹുലിനെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു. രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് തിരിച്ചു വരുന്നതും ഫെനി നൈനാന്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.

അതേസമയം നീല ട്രോളി ബാഗില്‍ പണമെത്തിച്ചു എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പാലക്കാട്ടെ പാതിരാ നാടകം കഴിഞ്ഞുള്ള പുതിയ കഥയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയ ആരോപണങ്ങള്‍ കൊടകരയിലെ പുതിയ വെളിപ്പെടുത്തലിന്റെ ജാള്യത മറയ്ക്കാനാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വി വി രാജേഷും എ എ റഹീമും രഹസ്യം പറഞ്ഞുപോകുന്ന ദൃശ്യമുണ്ട് തന്റെ കൈയിലെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു. സിപിഐഎമ്മിന്റെ ഈ പുതിയ ആരോപണം വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആരോപണം പോലെയും തൃക്കാക്കരയിലെ വിഡിയോ പോലെയും പോകുമെന്നും നാടകം പൊളിഞ്ഞിട്ടും സിപിഐഎം നേതാക്കള്‍ ചെളിയില്‍ കിടന്ന് ഉരുളുകയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ട്രോളി ബാഗിന്റെ വിഡിയോ കണ്ട് അതിനെക്കുറിച്ച് സംസാരിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു പാലക്കാട് എസ്പിയാണോ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ചോദിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )