മുലപ്പാൽ വിപണനം; കേന്ദ്ര-കർണാടക സർക്കാരുകൾക്ക് നോട്ടീസ്
ബെംഗളൂരു: വിപണിയിൽ മുലപ്പാൽ ഇറക്കുന്നതിൽ നിന്ന് സ്വകാര്യ കമ്പനികളെ തടയാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് കർണാടക ഹൈക്കോടതി നോട്ടീസയച്ചു. ബംഗളൂരു സ്വദേശി മുന്നേ ഗൗഡയുടെ പൊതു താൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയയുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്റെ വിധി.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ഇത്തരം കമ്പനികളിൽ ചിലതിന്റെ ലൈസൻസ് നേരത്തേ റദ്ദാക്കിയിരുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഈ കമ്പനികളിൽ ഒന്ന് സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിൽ ഉണ്ടെന്നും കർണാടക സർക്കാർ ബോധിപ്പിച്ചു. ഇതേ തുടർന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കൂടി നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.