റോബിന്‍ ബസിന് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

റോബിന്‍ ബസിന് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

കല്‍പ്പറ്റ: നിയമവിരുദ്ധമായി മള്‍ട്ടികളര്‍ ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ച് സര്‍വ്വീസ് നടത്തിയ റോബിൻ ബസിന് പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. അരലക്ഷം രൂപയാണ് എംവിഡി പിഴ ചുമത്തിയത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള റോബിന്‍ ബസിനാണ് ബത്തേരിയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിഴയിട്ടത്.

ബസ് തിരുവല്ല ഭാഗത്ത് നിന്നും മൈസൂരുവിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ബിസിനകത്ത് റിവോള്‍വിങ് ലൈറ്റുകളും പുറത്ത് എല്‍ഇഡി ലേസര്‍ ലൈറ്റുകളും മറ്റും ഘടിപ്പിച്ചിരുന്നു. നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുടെ എണ്ണം കണക്കാക്കിയാണ് പിഴയിട്ടതെന്നാണ് വിവരം. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എവിഐ പി.എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )