ശബരിമല തീർത്ഥാടകർക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ വിട്ടു നൽകുംമന്ത്രി കെ.ബി. ഗണേഷ് കുമാർ
ശബരിമല മരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് ഇത്തവണ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. ഇതിന്റെ ഭാഗമായി ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ശബരിമല തീർത്ഥാടനത്തിനായി വിട്ടു നൽകും
അതേസമയം തീർത്ഥാടകരുമായി പോകുന്ന ബസുകൾ വഴിയിൽ തടഞ്ഞിടരുതെന്ന് പൊലീസിന് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ ഓരോ പൊലീസുകാരും തോന്നും പോലെ ബസ് വഴിയിൽ തടഞ്ഞു ഇടുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളില്ലാത്ത
സ്ഥലത്ത് ബസ് പിടിച്ചു ഇട്ടാൽ തീർത്ഥാടകർ ബുദ്ധിമുട്ടു. പൊലീസുകാർ ഇക്കാര്യം പരിഗണിക്കണമെന്നും ഗതാഗത മന്ത്രി നിർദ്ദേശിച്ചു.അതേസമയം ബസിനു മുന്നിലിരുന്നുളള ശരണം വിളി സമരവും ശരിയല്ലെന്നും . സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നതെന്നും
കൂടാതെ നിലയ്ക്കലിൽ ബസിൽ കയറാനുള്ള തിരക്ക് കുറയ്ക്കാനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അപ്പവും അരവണയും പമ്പയിൽ തന്നെ വിതരണം ചെയ്യണമെന്നും . അപ്പോൾ സന്നിധാനത്തെ തിരക്ക് കുറയുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ
നിർദ്ദേശിച്ചു.