ഫുട്‌ബോളിലെ മിശിഹ കേരളത്തിലെത്തുക അടുത്ത വര്‍ഷമോടെ…മെസ്സിപ്പടയുടെ വരവ് കാത്ത് ആരാധകര്‍
ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഫുട്‌ബോളിലെ മിശിഹാ എന്ന് അറിയപ്പെടുന്ന സാക്ഷാല്‍ ലയണല്‍ മെസി കേരളത്തില്‍ പന്ത് തട്ടും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി നടത്തിയ കൂടി കാഴ്ച്ചയില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍, നവംബര്‍ എന്നി മാസങ്ങളില്‍ ആയിട്ട് അവര്‍ കേരളത്തിലേക്ക് എത്തും എന്ന് സ്ഥിരീകരിച്ചു.
രണ്ട് മത്സരങ്ങള്‍ക്കാണ് അവര്‍ കേരളത്തില്‍ എത്തുക. അതില്‍ ഒരു മത്സരത്തിന്റെ കാര്യം ഉറപ്പായി കഴിഞ്ഞു. രണ്ടാം മത്സരത്തിന്റെ കാര്യത്തിലുള്ള തീരുമാനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ കേരളത്തിലേക്ക് വന്നു കഴിഞ്ഞേ തീരുമാനിക്കൂ. ഫിഫ റാങ്കിങില്‍ മുന്നിലുള്ള ഏഷ്യന്‍ ടീമുകളെയാണ് അര്‍ജന്റീന എതിരാളികളായി പരിഗണിക്കുന്നത്.
മത്സരം നടക്കുന്ന വേദിയുടെ കാര്യത്തില്‍ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൊച്ചി ജവഹര്‍ലാല്‍ നെഹുറു സ്റ്റേഡിയത്തില്‍ വെച്ച നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പക്ഷെ സാധ്യത കല്പിക്കപെടുന്ന സ്റ്റേഡിയങ്ങളില്‍ തിരുവനന്തപുരവും കോഴിക്കോടും മുന്‍പന്തയില്‍ ഉണ്ട്. കാണികളെ ഉള്‍ക്കൊള്ളാനുള്ള പരിമിതി കോഴിക്കോടിന് തിരിച്ചടിയാണ്.
ഫിഫ കലണ്ടര്‍ പ്രകാരം അടുത്ത സെപ്റ്റംബറോടു കൂടി അര്‍ജന്റീനയുടെ മത്സരങ്ങള്‍ കഴിയും. പിന്നെ അടുത്ത വര്‍ഷം രാജ്യാന്തര മല്‍സരങ്ങള്‍ക്കുള്ള രണ്ട് വിന്‍ഡോ ഒക്ടോബര്‍ 7 മുതല്‍ 15 വരെയും നവംബര്‍ 11 മുതല്‍ 19 വരെയുമാണ്. ഇതിനിടയില്‍ ഏതെങ്കിലും വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കാനായിരിക്കും സാധ്യത. ലയണല്‍ മെസി വരുമോ ഇല്ലയോ എന്ന സംശയമാണ് ആരാധകര്‍ക്ക്. എന്നാല്‍ മെസിയടക്കം വമ്പന്‍ താരങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങും എന്ന കരാര്‍ AFA അംഗീകരിച്ചിട്ടുണ്ട്.