സിനിമയിൽ ഇപ്പോഴും തുല്യവേതനമില്ല; ഹേമ കമ്മിഷൻ റിപ്പോർട്ടിൽ നടപ്പായത് നാമമാത്ര ശുപാർശകൾ

സിനിമയിൽ ഇപ്പോഴും തുല്യവേതനമില്ല; ഹേമ കമ്മിഷൻ റിപ്പോർട്ടിൽ നടപ്പായത് നാമമാത്ര ശുപാർശകൾ

തിരുവനന്തപുരം: മലയാളസിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിൽ നടപ്പായത് നാമമാത്ര ശുപാർശകൾ മാത്രമാണ്. പലതും പ്രായോഗികമല്ലെന്നാണ് തുടക്കം തൊട്ടേ സർക്കാരിൻ്റെ നിലപാട്. എന്നാൽ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ അധ്യക്ഷനായ സമിതി ചലച്ചിത്രനയം തയ്യാറാക്കുന്നത് കമ്മിഷന്റെ ശുപാർശകൾകൂടി പരിഗണിച്ചാണ്.

ചിത്രീകരണസ്ഥലങ്ങളിൽ ആഭ്യന്തരപരാതി പരിഹാരസമിതി നിലവിൽവന്നു എന്നതാണ് നടപ്പാക്കിയ പ്രധാനശുപാർശ. എന്നാലിത് ശക്തമല്ലെന്നാണ് ഇപ്പോഴുയരുന്ന ആക്ഷേപം. കേരള സിനി എക്‌സിബിറ്റേഴ്‌സ് ആൻഡ് എംപ്ലോയീസ് (റെഗുലേഷൻ) ആക്‌ട് നടപ്പാക്കുകയും ട്രിബ്യൂണൽ രൂപവത്കരിക്കുകയും വേണമെന്ന ശുപാർശയോട് അനുകൂലനിലപാടായിരുന്നു സർക്കാരിനെങ്കിലും സിനിമാമേഖലയിൽനിന്ന് എതിർപ്പുയർന്നതിനാൽ തുടർനടപടി ഉണ്ടായില്ല.തുല്യവേതനമെന്നത് പ്രായോഗികമല്ലെന്നാണ് ചലച്ചിത്രമേഖലയിലുള്ളവരുടെ വാദം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരാക്കരുതെന്നും സ്ത്രീകൾക്ക് സുരക്ഷിതതാമസവും യാത്രയും ഒരുക്കണമെന്നുമുള്ള ആവശ്യങ്ങളോട് നിർമാതാക്കളും യോജിച്ചു. ജോലിസ്ഥലത്ത് മദ്യമോ മയക്കുമരുന്നോ പാടില്ലെന്ന ശുപാർശയും പൊതുവേ അംഗീകരിക്കപ്പെട്ടു. എന്നാൽ നടപ്പാവുന്നോ എന്നതിൽ രണ്ടഭിപ്രായമുണ്ട്. വനിതകളുടെ സിനിമാനിർമാണത്തിന് സഹായം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )