മാസപ്പടി കേസ്: വിധി പറയാതെ മാറ്റി; പുതിയ രേഖകൾ സമർപ്പിച്ച് മാത്യു കുഴൽനാടൻ

മാസപ്പടി കേസ്: വിധി പറയാതെ മാറ്റി; പുതിയ രേഖകൾ സമർപ്പിച്ച് മാത്യു കുഴൽനാടൻ

മാസപ്പടി കേസില്‍ കൂടുതല്‍ രേഖകളുമായി മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. രേഖകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹാജരാക്കിയത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈ മാസം ആറിന് വീണ്ടും ഹര്‍ജി പരി?ഗണിക്കും. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കണമെന്ന് കോടതി പറഞ്ഞു.

സിഎംആര്‍എല്ലിന് ഖനനത്തിന് അനുമതി നല്‍കിയ ഉത്തരവും സിഎംആര്‍എല്ലിന് അനുകൂലമായി തീരുമാനമെടുത്തുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും ആലപ്പുഴ കളക്ടറുടേയും ഉത്തരവുകളും കേന്ദ്രം അനുമതി റദ്ദാക്കിയ രേഖകളുമാണ് ഇന്ന് ഹാജരാക്കിയത്.

എന്നാല്‍ ഈ രേഖകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനുള്ള തെളിവുണ്ടോ എന്ന് കോടതി സംശയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് കമ്പനിക്ക് അനുകൂലമായി സര്‍ക്കാര്‍ എടുത്ത നിലപാടിന്റെ തെളിവാണെന്നും മാത്യുവിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു.

സിഎംആര്‍എല്ലിന് അവിഹിതമായ സഹായം മുഖ്യമന്ത്രി ചെയ്തു എന്ന് കാണിക്കുന്ന രേഖ, ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ ആവശ്യമായ രേഖ എന്നിവയാണ് കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നത്. വ്യാഴാഴ്ച കുഴല്‍നാടന്‍ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. കേസ് പരിഗണിച്ച പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി രാജകുമാറാണ് ഹര്‍ജിയില്‍ വിധി പറയുക.

ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് പണം ലഭിച്ചു എന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ സ്വകാര്യഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, സിഎംആര്‍എല്‍ ഉടമ എസ്. എന്‍. ശശിധരന്‍ കര്‍ത്ത അടക്കം ഏഴ് പേരാണ് കേസിലെ എതിര്‍കക്ഷികള്‍.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )