പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു; പ്ര​തി​ക്ക് 20 വ​ർ​ഷം തടവ്

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു; പ്ര​തി​ക്ക് 20 വ​ർ​ഷം തടവ്

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും. കൂ​രോ​പ്പ​ട കോ​ത്ത​ല​ഭാ​ഗ​ത്ത് പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ റ്റി.​പി. ഷി​ജു​വി​നെ​യാ​ണ്​ (48) കോ​ട്ട​യം അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2023ൽ ഇ​യാ​ള്‍ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ​യും പോ​ക്സോ ആ​ക്ടി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ജ​ഡ്ജി സ​തീ​ഷ് കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. തു​ട​ർ​ന്ന് പാ​മ്പാ​ടി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും, അ​ന്ന​ത്തെ പാ​മ്പാ​ടി എ​സ്.​എ​ച്ച്.​ഒ ഡി. ​സു​വ​ർ​ണ​കു​മാ​ർ​അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​യാ​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ പോ​ൾ കെ. ​എ​ബ്ര​ഹാം ഹാ​ജ​രാ​യി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )