സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി; രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍ഡിഎഫ്

സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി; രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍ഡിഎഫ്

തിരുവനന്തപുരം: തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് എല്‍ഡിഎഫ് പരാതി നല്‍കി. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് പരാതി. ജുപ്പീറ്റര്‍ ക്യാപിറ്റല്‍ ഉള്‍പ്പെടെ കമ്പനികളുടെ ആസ്തികള്‍ സത്യവാങ്മൂലത്തില്‍ഡ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. വ്യാജ സത്യവാങ്മൂലത്തിനെതിരെ നടപടി വേണമെന്ന് പരാതിയില്‍ എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

സ്വത്തുവിവരങ്ങള്‍ നല്‍കിയതില്‍ കൃത്യതയില്ലെന്ന് എല്‍ഡിഎഫ് ആരോപിച്ചു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുള്ള എം വിജയകുമറാണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ ഉള്‍പ്പെടെയുള്ള ലംഘനമാണ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയിരിക്കുന്നത് എന്ന് പരാതിയില്‍ പറയുന്നു. എല്‍ഡിഎഫ് പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചുവരികയാണ്. വിഷയത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം ആസ്തിയില്‍ രണ്ടാം സ്ഥാനത്ത് രാജീവ് ചന്ദ്രശേഖര്‍ ആണ്. ആകെ 23.65 കോടിയുടെ സ്വത്താണുള്ളത്. സ്ഥാവര സ്വത്തുക്കള്‍ 14.4 കോടിയുടേയും, സ്വര്‍ണം, വാഹനം തുടങ്ങി ജംഗമ സ്വത്തുക്കളായി 9.25 കോടിയുടേയും ആസ്തിയുള്ളതായി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )