ഗാസയിലേക്ക് 10 കോടി ഡോളറിന്റെ ധനസഹായവുമായി ഖത്തർ
ദോഹ: ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹാരത്തിനായി പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (യു.എൻ.ആർ.ഡബ്ല്യു.എ) 10 കോടി ഡോളർ അധിക സഹായവുമായി ഖത്തർ. ന്യൂയോർക്കിൽ നടന്ന 79ാമത് ഐക്യരാഷ്ട്രസഭയോടനുബന്ധിച്ച് യു.എൻ.ആർ.ഡബ്ല്യു.എക്ക് പിന്തുണ നൽകുന്ന പ്രധാന പങ്കാളികൾക്കായുള്ള മന്ത്രിതലയോഗത്തിലാണ് ഖത്തറിന്റെ സുപ്രധാന പ്രഖ്യാപനം.
യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാശിദ് അൽ ഖാതിർ പങ്കെടുത്തു. ഏജൻസിയിൽ ഒപ്പുവെച്ച ആദ്യ രാജ്യമെന്ന നിലയിൽ ഖത്തറിന് ഏറെ അഭിമാനമുണ്ടെന്നും ഇസ്രയേൽ തീരുമാനം അങ്ങേയറ്റം അപകടകരമാണെന്നും അനിയന്ത്രിതമായ തിന്മയുടെ തുടക്കമാണെന്നും അവർ വിശദീകരിച്ചു.
ഇസ്രായേലിന്റെ നടപടികൾക്കിടയിൽ ഗാസയിലെ പ്രധാന ദുരിതാശ്വാസ ദാതാവ് എന്ന നിലയിൽ യു.എൻ ഏജൻസിയെ പിന്തുണക്കുന്നതിന് അന്താരാഷ്ട്രലോകം ഐക്യപ്പെടണമെന്ന് യോഗത്തിൽ ലുൽവ അൽ ഖാതിർ ആഹ്വാനം ചെയ്തു.
പലസ്തീൻ അഭയാർഥികൾക്ക് സഹായമെത്തിക്കുന്നു എന്ന കാരണത്താൽ മാത്രം യു.എൻ.ആർ.ഡബ്ല്യു.എയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള ഇസ്രയേൽ തീരുമാനത്തെ തള്ളിക്കളയുന്ന ഖത്തറിന്റെ നിലപാട് ചൂണ്ടിക്കാട്ടി