കെജ്രിവാളിനായി കേരളത്തില്‍ അഴിമതിക്കാരുടെ കൂട്ടകരച്ചില്‍; കെ.സുരേന്ദ്രന്‍

കെജ്രിവാളിനായി കേരളത്തില്‍ അഴിമതിക്കാരുടെ കൂട്ടകരച്ചില്‍; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതികേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തിലെ കേണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളത്തില്‍ നടക്കുന്നത് അഴിമതിക്കാരുടെ കൂട്ട കരച്ചിലാണ്. കേരളത്തില്‍ ഇഡിയുടെ വല്ല നടപടിയും വന്നാല്‍ സതീശന്‍ മാറ്റി പറയുമോയെന്ന് അദ്ദേഹം ചോദിച്ചു.

പിണറായിക്കും മകള്‍ക്കും എതിരായ മാസപ്പടിയില്‍ ഒത്തു തീര്‍പ്പ് വേണമെന്നാണോ സതീശന്‍ പറയുന്നത്.മാസപ്പടിയില്‍ മുഖ്യമന്ത്രിക്കെതിരെ നടപടി വേണം എന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. കേന്ദ്ര ഏജന്‍സി നടപടിയിലേക്ക് പോകുമ്പോള്‍ കോണ്‍ഗ്രസ് നിലപാട് മാറ്റുന്നു.കേരളത്തില്‍ ആകുമോ അടുത്ത നടപടി എന്നതില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ഏജന്‍സികളാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )