ജോയിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും; അമ്മയ്ക്ക് വീടുനിര്‍മ്മിച്ച് നല്‍കുന്നതോടൊപ്പം 10 ലക്ഷം ധനസഹായം
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാർ. ജോയിയുടെ അമ്മയ്ക്ക് വീടുനിര്‍മിച്ച് നല്‍കുന്നതോടൊപ്പം10 ലക്ഷം രൂപധനസഹായവും നല്‍കും.
വീട്ടിലേക്കുള്ള വഴി ശരിയാക്കും. ജോയിയുടെ സഹോദരന് ജോലി നല്‍കുമെന്ന് സി.കെ.ഹരീന്ദ്രൻ എംഎൽഎയും മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു. സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വസമുണ്ടെന്നും അതിനാൽ പ്രതിഷേധങ്ങളിലേക്കു പോകുന്നില്ലെന്നും കുടുംബം പറഞ്ഞു.
ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. ജോയിയെ കണ്ടെത്താൻ മഹത്തായ രക്ഷാപ്രവർത്തനമാണു നടന്നതെന്നും പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.