സംസാരശേഷി നഷ്ടപ്പെടുന്നു; ആ രോഗം വീണ്ടും; കണ്ണു നിറക്കുന്ന കുറിപ്പുമായി ജോളി ചിറയത്ത്

സംസാരശേഷി നഷ്ടപ്പെടുന്നു; ആ രോഗം വീണ്ടും; കണ്ണു നിറക്കുന്ന കുറിപ്പുമായി ജോളി ചിറയത്ത്

തിരുവനന്തപുരം: വോക്കല്‍ കോഡിനുണ്ടായ പ്രശ്നം വീണ്ടും പിടിമുറുക്കുന്നുവെന്ന് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോളി തന്റെ രോഗാവസ്ഥ പങ്കുവച്ചത്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് സമാന അവസ്ഥ വന്നിരുന്നുവെന്നും അന്ന് ‘അ’ എന്ന് ഉച്ചരിക്കാന്‍ പോലും ആവാത്ത വിധം ശബ്ദം അടഞ്ഞുപോയിരുന്നുവെന്നും ജോളി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മരുന്നിനേക്കാള്‍ വിശ്രമമാണ് ഇതിനാവശ്യം എന്നും അതിനാല്‍ തന്നെ താന്‍ വിശ്രമത്തിലാമെന്നും താരം കുറിപ്പില്‍ പറയുന്നു. നിരവധി പേരാണ് താരത്തിന് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ കൂട്ടുകാരെ..23 വര്‍ഷം മുമ്പ് വന്ന് ‘ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച് കാലത്തെ ട്രീറ്റ്മെന്റിന് ശേഷം മാറിയ വോക്കല്‍കോഡ് ഇഷ്യൂസ് ഈയടുത്ത് കുറച്ച് കാലമായി ബുദ്ധിമുട്ടിക്കുന്നു. വോക്കല്‍ കോഡില്‍ നോഡ്യൂള്‍ സ്ഫോം ചെയ്യുന്നു. ശ്രമപ്പെട്ട് സംസാരിച്ച് സംസാരിച്ച് അവിടെ മുറിവ് ഉണ്ടാകുന്നതാണ് വേദനക്കും സംസാരശേഷി നഷ്ടപ്പെടുന്നതിനും കാരണം.മരുന്നിനേക്കാള്‍ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി. ആരെങ്കിലും വിളിച്ചാല്‍ കോള്‍ അറ്റ്ന്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ഫോണ്‍ ഓഫ് മോഡില്‍ ആണ്.വീട്ടില്‍ വൈഫൈ കണക്റ്റഡ് ആയതിനാല്‍ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് മെസ്സന്‍ജര്‍ / വാട്ട്സ്പ്പ് വഴി ബന്ധപ്പെടാം.

 

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )