ഇഷ്ഖ് മീലാദ് ഫെസ്റ്റ് 2024; നാല് ദിവസത്തെ നബിദിനാഘോഷ പരിപാടികളുമായി പറമ്പില്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി

ഇഷ്ഖ് മീലാദ് ഫെസ്റ്റ് 2024; നാല് ദിവസത്തെ നബിദിനാഘോഷ പരിപാടികളുമായി പറമ്പില്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി

പ്രവാചക സ്‌നേഹം വിളിച്ചോതുന്ന റബീഉല്‍ 12 നബിദിനം സമാഗതമായി. സെപ്തംബര്‍ 16 തിങ്കളാഴ്ച്ചയാണ് ലോക മുസ്ലീങ്ങള്‍ നബിദിനം കൊണ്ടാടുന്നത്. ലോകമെങ്ങും പ്രവാചക പ്രകീര്‍ത്തനങ്ങളും മൗലീദും മറ്റ് മതപരമായ ആഘേഷങ്ങളും കൊണ്ടാടുമ്പോള്‍ വിപുലമായ നിബിദിനാഘോഷ പരിപാടികളുമായി പറമ്പില്‍ മഹല്ല് കമ്മിറ്റിയും രംഗത്ത്. സെപ്തംബര്‍ 18,19,20,21 തീയതികളിലായി ഇഷ്ഖ് മീലാദ് ഫെസ്റ്റ് 2024 നടത്താന്‍ പറമ്പില്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചു.

19.09.2024 ബുധനാഴ്ച്ച നബിദിനാഘോഷത്തിന്റെ ആദ്യദിനം അലി അക്ബര്‍ ബാഖവി തനിയമ്പുറം മുഖ്യപ്രഭാഷണം നടത്തും. രണ്ടാം ദിനമായ വ്യാഴാഴ്ച ശാക്കിര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്താന്‍ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച മദ്‌റസാ വിദ്യാര്‍ത്ഥികളുടെ ഇമ്പമാര്‍ന്ന കലാപരിപാടികളും, ശനിയാഴ്ച സാാംസ്‌കാരിക സമ്മേളനവും നടത്തും. നബിദിനമായ സെപ്തംബര്‍ പതിനാറിന് പതാക ഉയര്‍ത്താനും നബിദിന മഹാറാലി നടത്താനും തീരുമാനിച്ചു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായ പരിപാടികളുമായാണ് ഈ വര്‍ഷം പറമ്പില്‍ മഹല്ല് കമ്മിറ്റി രംഗത്ത് വന്നരിക്കുന്നത്. മദ്‌റസാ അങ്കണത്തില്‍ നിബിദിനാഘോഷ കമ്മിറ്റി യോഗം ചേര്‍ന്നു. പരിപാടി വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് പറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി മുസ്തഫ ഹാജി, ട്രഷറര്‍ റഫീക്ക,് വി ഷംഷാദ് ദാരിമി, അര്‍ഷാദ് ദാരിമി, ഷാഫി, ഷഹലാസ് എന്നിവര്‍ അറിയിച്ചു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )