ഇന്ത്യ-യുഎഇ യാത്രയിൽ കൊപ്രയ്ക്കും മുളകിനും വിലക്ക്
ദുബായ്: ഇന്ത്യ-യുഎഇ യാത്രയില്‍ ബാഗില്‍ ചില ഭക്ഷണ സാധനങ്ങള്‍ക്ക് വിലക്ക്. ബാഗ് പാക് ചെയ്യാന്‍ തീരുമാനിക്കുന്നതിന് ഇതൊക്കെ നിങ്ങളുടെ ബാഗിലുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് അധികൃതര്‍ പറയുന്നു. ഇതിനായി എയര്‍പോര്‍ട്ടുകള്‍, കസ്റ്റംസ്, സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ മനസിലാക്കണം. ചെക്ക്-ഇന്‍ ബാഗേജുകളില്‍ ചില ഇനങ്ങള്‍ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജില്‍ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല.
കൊപ്ര
കൊപ്ര അഥവാ ഉണങ്ങിയ തേങ്ങ. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്റെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) 2022 മാര്‍ച്ചില്‍ ഈ ഇനം നിരോധിത ഇനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു. ഉണങ്ങിയ തേങ്ങ (കൊപ്ര) കൊണ്ടുപോകുന്നതിന് ചെക്ക്-ഇന്‍ ചെയ്ത ലഗേജില്‍ അനുവദനീയമല്ല.
ഇ-സിഗററ്റ്
ചെക്ക്-ഇന്‍ ചെയ്തതോ കൊണ്ടുപോകുന്നതോ ആയ ലഗേജുകളില്‍ ഇ-സിഗരററ്റുകളും അനുവദനീയമല്ല.
സുഗന്ധവ്യഞ്ജനങ്ങള്‍
ലഗേജില്‍ മുഴുവനായോ പൊടിയായോ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല. എങ്കിലും ബിസിഎഎസ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ചെക്ക്-ഇന്‍ ലഗേജില്‍ അവ അനുവദിച്ചിരിക്കുന്നു.
നെയ്യ്
നെയ്യ്, വെണ്ണ എന്നിവ ലിക്വിഡ് നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് വരുന്നത്. അതുകൊണ്ട് ഇവ ക്യാരി-ഓണ്‍ ലഗേജില്‍ കൊണ്ടുപോകാനാവില്ല. അത്തരം ഇനങ്ങള്‍ 100 മില്ലി എന്ന അളവില്‍ , എയറോസോള്‍സ്, ജെല്‍സ് എന്നിവയുടെ കീഴില്‍ പരിമിതപ്പെടുത്തുന്നുമുണ്ട്. എങ്കിലും ചെക്ക്-ഇന്‍ ലഗേജിന്റെ കാര്യത്തില്‍ ഒരു യാത്രക്കാരന് 5 കിലോ വരെ നെയ്യ് കൊണ്ടുപോകാന്‍ അനുവദിക്കുന്നു.
പക്ഷേ, ചില വിമാനത്താവളങ്ങള്‍ നെയ്യ് കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനാല്‍ വിമാനത്താവളവും എയര്‍ലൈനും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പരിശോധിക്കേണ്ടത് പ്രധാനമാണ്. എയര്‍പോര്‍ട്ടില്‍ ഒരു വസ്തു അനുവദനീയമാണോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള ഏറ്റവും എളുപ്പമാര്‍ഗം അവരുടെ വെബ്സൈറ്റില്‍ നിരോധിത ഇനങ്ങളുടെ ലിസ്റ്റ് പരിശോധിക്കുകയോ എയര്‍പോര്‍ട്ടിലേയ്ക്ക് നേരിട്ട് വിളിക്കുകയോ ചെയ്യുക എന്നതാണ്.
അച്ചാര്‍
കയ്യില്‍ കൊണ്ടുപോകുന്നതും ചെക്ക്-ഇന്‍ ചെയ്യുന്നതുമായ ലഗേജുകളില്‍ മുളക് അച്ചാര്‍ ഒഴികെയുള്ള അച്ചാറുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നു. മുളക് അച്ചാര്‍ ഹാന്‍ഡ് ക്യാരിയില് അനുവദനീയമല്ല. എങ്കിലും ഇതുസംബന്ധമായ കൂടുതല്‍ വ്യക്തത എയര്‍പോര്‍ട്ടില്‍ നിന്നോ എയര്‍ലൈനുകളില്‍ നിന്നോ നേടാം.
എല്ലാ രാജ്യാന്തര യാത്രകളിലെയും പോലെ ഇറങ്ങുന്ന നഗരത്തിന്റെയോ രാജ്യത്തിന്റെയോ കസ്റ്റംസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ പരിശോധിക്കേണ്ടതുണ്ട്. യുഎഇയുടെ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റിക്ക് നിരോധിത വസ്തുക്കളുടെ ഒരു പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.