നാണക്കേടില്‍ നിന്നും തലയൂരി; പൊന്നാനിയില്‍ വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്‌തെന്ന പരാതി റദ്ദാക്കി ഹൈക്കോടതി
പൊന്നാനിയില്‍ പരാതി പറയാനെത്തിയ വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉത്തരവുമായി ഹൈക്കോടതി. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സി ഐ വിനോദ് അടക്കമുള്ള ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കാനായിരുന്നു നിര്‍ദേശം. ഇതിനെതിരെ സിഐ വിനോദ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാത്സംഗം ചെയ്‌തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ വിനോദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതി വിധി. പരാതിയില്‍ തുടര്‍നടപടിയുണ്ടാകാതിരുന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്ട്രേറ്റ് കോടതിയോട് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
നേരത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. 2022ല്‍ വീട്ടിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊന്നാനി എസ്എച്ച്ഒ, ഡിവൈഎസ്പി ബെന്നി, മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് അടക്കമുള്ളവര്‍ ബലാത്സംഗം ചെയ്തതായിട്ടായിരുന്നു ആരോപണം. എസ്എച്ച്ഒ പീഡിപ്പിച്ചെന്ന പരാതിയുമായി ഉന്നതോദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു സുജിത് ദാസടക്കം ബലാത്സംഗം ചെയ്തതെന്നും വീട്ടമ്മ ആരോപച്ചു. എസ് പി സുജിത്ത് മറ്റൊരു കേസില്‍ സസ്‌പെന്‍ഷനിലാണ്. സംഭവം വാര്‍ത്തയായതോടെ ആരോപണങ്ങള്‍ തള്ളി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. അതിജീവിതയുടെ സ്വകാര്യ അന്യായത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൃശ്ശൂര്‍ റെയിഞ്ച് ഡി.ഐ.ജിക്ക് പൊന്നാനി മജിസ്ട്രേറ്റ് കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിജീവിതയുടെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും.ഇതിനുശേഷം കേസില്‍ അന്വേഷണം തുടങ്ങും.
സംഭവത്തില്‍ പൊന്നാനി പൊലീസില്‍ അതിജീവിത പരാതി കൊടുത്തെങ്കിലും എഫ്‌ഐആര്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ മജിസ്ട്രേറ്റ് കോടതി പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മജിസ്ട്രേറ്റ് കോടതിയെ തിരുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു. എഫ്ഐആര്‍ ഇടാത്തത് ഞെട്ടിച്ചു എന്നായിരുന്നു ഹൈക്കോടതി പറഞ്ഞിരുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കേണ്ടതെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. പൊലീസ് റിപ്പോര്‍ട്ട് തേടിയ മജിസ്‌ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്നും അന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ഗുരുതര കുറ്റകൃത്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.