ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നാടൻപാട്ട് കലാകാരൻ മരിച്ചു

ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നാടൻപാട്ട് കലാകാരൻ മരിച്ചു

പാലക്കാട്: നാടന്‍പാട്ട് കലാകാരന്‍ വാഹനാപകടത്തില്‍ മരിച്ചു. വാവന്നൂര്‍ സ്വദേശില രതീഷ് തിരുവരംഗന്‍ ആണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച ഓട്ടോറിക്ഷ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കുളപുള്ളി ചുവന്ന ഗേറ്റില്‍ ആയിരുന്നു അപകടം. പട്ടാമ്പി ഭാഗത്ത് ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു രതീഷ്. ഇതിനിടെ ഐപിടി കോളേജിന് സമീപം വച്ച് എതിര്‍ ദിശയില്‍ വന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുകയായിരുന്നു.

അപകടത്തില്‍ രതീഷിന് സാരമായി പരിക്കേറ്റിരുന്നു. ഉടനെ തന്നെ രതീഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )