കർണാടകയിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്
ബംഗളൂരു: കർണാടകയിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഈയാഴ്ച മുഴുവൻ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകാനാണ് സാധ്യത. ബംഗളൂരുവിലും കനത്ത മഴ തുടരുകയാണ് . അതേസമയം, ഒക്ടോബർ 18ഓടെ മഴയുടെ തീവ്രത കുറഞ്ഞേക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
CATEGORIES India