പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടു; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച കാര്യങ്ങൾ വിവരിച്ച് സംവിധായക
കൊച്ചി: മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി ഹേമാ കമ്മിറ്റിയ്ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തി സംവിധായക സൗമ്യ സദാനന്ദന്‍. നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടതിനെ എതിര്‍ത്തു നിന്നതിന് തന്നെ സിനിമയില്‍നിന്നു വിലക്കിയെന്ന് സംവിധായക പറഞ്ഞു. സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് സംവിധായകയുടെ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ പുറത്ത് പറയുന്നത്.
താനൊരു ആര്‍ട്ട് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനനടനും നിര്‍മാതാവും വിചാരിച്ചു. അവര്‍ക്ക് ഒരു കമേഷ്യല്‍ സിനിമയാണ് വേണ്ടിയിരുന്നത്. തന്നെ പുറത്താക്കി പ്രധാന നടനും സഹനിര്‍മാതാവും സിനിമ എഡിറ്റ് ചെയ്തുവെന്നും സൗമ്യ ആരോപിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു. ‘എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. സിനിമയില്‍ തന്നെ വിലക്കിയെന്ന് സൗമ്യ പറയുന്നു. സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ട്.
പുതിയ പ്രോജക്ടുകളുമായി വനിതാനിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സ്വജനപക്ഷാപാതമുണ്ട്, മാഫിയയുണ്ട്. ഇല്ല എന്ന് ആരെങ്കിലും പറയുന്നു എങ്കില്‍ അത് കള്ളം പറയുകയാണ്. ദുരനുഭവങ്ങളെ അതിജീവിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുത്തു. 2020-ല്‍ സിനിമ വിട്ടു. താന്‍ മനഃപൂര്‍വ്വം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. മിന്നുന്നതെല്ലാം പൊന്നല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഓരോ സംഭവങ്ങളും സത്യമാണ്- സൗമ്യ കൂട്ടിച്ചേര്‍ത്തു. കുഞ്ചാക്കോ ബോബനും നിമിഷാ സജയനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നായകനായ ‘മാംഗല്യം തന്തുനാനേന’ എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ.