ലെബനനില്‍ കനത്ത ബോംബിംഗ്; 6 പേര്‍ കൊല്ലപ്പെട്ടു

ലെബനനില്‍ കനത്ത ബോംബിംഗ്; 6 പേര്‍ കൊല്ലപ്പെട്ടു

ലെബനന്‍: ലെബനനില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ലെബനനിലുണ്ടായ ബോംബിംഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിച്ചാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കപ്പല്‍ മാര്‍ഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചര്‍ച്ചയായിട്ടുണ്ട്.

ലെബനനില്‍ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രായേലിന്റെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനികര്‍ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലില്‍ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റന്‍ ഈറ്റന്‍ ഇറ്റ്‌സാക്ക് ഓസ്റ്റര്‍ (22) ആണെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.

ക്യാപ്റ്റന്‍ ഈറ്റന്‍ ഇറ്റ്‌സാക്ക് ഓസ്റ്റര്‍, ക്യാപ്റ്റന്‍ ഹരേല്‍ എറ്റിംഗര്‍, ക്യാപ്റ്റന്‍ ഇറ്റായി ഏരിയല്‍ ഗിയറ്റ്, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോം ബാര്‍സിലേ, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് ഓര്‍ മന്റ്‌സൂര്‍,സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നസാര്‍ ഇറ്റ്കിന്‍, സ്റ്റാഫ്. സെര്‍ജന്റ് അല്‍മ്‌കെന്‍ ടെറഫ്, സ്റ്റാഫ് സര്‍ജന്റ് ഇഡോ ബ്രോയര്‍ എന്നിവരാണ് തെക്കന്‍ ലെബനനിലെ കരയുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തില്‍ നിരവധി ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )