‘ധോണിയോട് മിണ്ടിയിട്ട് പത്ത് വർഷമായി’; വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്

‘ധോണിയോട് മിണ്ടിയിട്ട് പത്ത് വർഷമായി’; വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്

മുന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ് വെളിപ്പെടുത്തിയത് കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ്‌ലോകം. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുമായി താന്‍ സംസാരിച്ചിട്ട് പത്ത് വര്‍ഷമായെന്ന് പറയുകയാണ് ഹര്‍ഭജന്‍ സിങ്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഒരുമിച്ച് കളിച്ചപ്പോഴാണ് ഇതിനിടയില്‍ ആകെ ഒരു തവണ സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2007-2011 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടീമില്‍ ഒരുമിച്ച് കളിച്ചവരാണ് ഇരുവരും.

‘ഞാന്‍ ധോണിയുമായി സംസാരിക്കാറില്ല. ഞാന്‍ സി.എസ്.കെക്ക് വേണ്ടി കളിച്ചപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ ഇടക്കൊന്ന് സംസാരിച്ചത്. എന്നാല്‍ അതിനപ്പുറത്തേക്ക് സംസാരിക്കാറില്ല. 10 വര്‍ഷമോ അതിന് മുകളിലോ ആയി തമ്മില്‍ ശരിക്കൊന്ന് സംസാരിച്ചിട്ട്. എനിക്ക് അതിന് കാരണമൊന്നുമില്ല. അവന് ചിലപ്പോള്‍ ഉണ്ടാകുമായിരിക്കും. അതെന്താണെന്നൊന്നും എനിക്ക് അറിയില്ല. ഐ.പി.എല്ലില്‍ സി.എസ്.കെക്ക് വേണ്ടി കളിക്കുമ്പോള്‍ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അതും ഗ്രൗണ്ടില്‍ മാത്രം. അതിന് ശേഷം ഞാന്‍ അവന്റെയൊ അവന്‍ എന്റെയോ റൂമിലേക്ക് പോലും സന്ദര്‍ശനം നടത്താറില്ല,’ ഹര്‍ഭജന്‍ പറഞ്ഞു.

ഇരുവരും അവസാനമായി ഇന്ത്യക്ക് വേണ്ടി ഒരുമിച്ച് കളിച്ചത് 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഏകദിന മത്സരത്തിലാണ് . 2018 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്നും സി.എസ്‌കെയിലേക്ക് ഹര്‍ഭജന്‍ എത്തിയിരുന്നു. ധോണിക്കെതിരെ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹത്തിന് തന്നോട് എന്തെങ്കിലുമുണ്ടെങ്കില്‍ അത് നേരത്തെ പറഞ്ഞേനെ എന്നും ഭാജി ഇതോടൊപ്പം പറയുന്നുണ്ട്. താനുമായി അടുപ്പമുള്ളവരോട് മാത്രമാണ് ബന്ധം നിലനിര്‍ത്തികൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നതെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )