മദ്യപിച്ചെത്തുന്നവരെ കണ്ടെത്താന്‍ വിജിലന്‍സ് പരിശോധന; പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൂട്ട അവധി

മദ്യപിച്ചെത്തുന്നവരെ കണ്ടെത്താന്‍ വിജിലന്‍സ് പരിശോധന; പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൂട്ട അവധി

വിജിലന്‍സ് പരിശോധന കര്‍ശനമായതോടെ പത്തനാപുരം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കൂട്ട അവധി. ഗതാഗതമന്ത്രിയുടെ മണ്ഡലത്തില്‍ മുടങ്ങിയത് 15 കെ.എസ്.ആര്‍.ടി.സിസര്‍വീസുകള്‍. മദ്യപിച്ചെത്തുന്നവരെ കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധനകള്‍ നടന്നത്. കെ.എസ്.ആര്‍.ടി.സി പത്തനാപുരം ഡിപ്പോയില്‍ മദ്യപിച്ചെത്തിയ രണ്ട് ഡ്രൈവര്‍മാരെ പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. സ്‌ക്വാഡിന്റെ പരിശോധനയുണ്ടെന്ന് മനസ്സിലാക്കിയ മറ്റ് മദ്യപിച്ചെത്തിയ ഡ്രൈവര്‍മാര്‍ മുങ്ങി. ഇന്ന് പുലര്‍ച്ചെ മുതലാണ് സ്‌ക്വാഡ് ഡ്യൂട്ടിക്കായെത്തിയ ഡ്രൈവര്‍മാരെ പരിശോധിച്ചത്. പരിശോധനയില്‍ മദ്യപിച്ചു എന്ന് കണ്ടെത്തിയ രണ്ടു പേരെ കസ്റ്റഡിയിലെടുത്തോടെയാണ് വിവരമറിഞ്ഞ മറ്റു ഡ്രൈവര്‍മാര്‍ ഡ്യൂട്ടിയില്‍ കയറാതിരുന്നത്. ഇതോടെ പല ദീര്‍ഘ ഹ്രസ്വ ദൂര സര്‍വ്വീസുകള്‍ മുടങ്ങി.

കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്. ഡ്യൂട്ടിയിലെത്താത്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. ഗതാഗതമന്ത്രി കൂടിയായ ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പരിശോധന നടത്തിയത് എന്നാണ് സൂചന. നേരത്തെ മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ കെ.എസ്.ആര്‍.ടി.സി വിജിലന്റ്‌സ് സ്‌പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായായിരുന്നു നടപടി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )