‘എനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, സുഹൃത്തുക്കള്‍ക്കുണ്ടായതൊക്കെ കേട്ടിട്ടുണ്ട്; എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് വേദനാജനകം”: ഗ്രേസ് ആന്റണി

‘എനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, സുഹൃത്തുക്കള്‍ക്കുണ്ടായതൊക്കെ കേട്ടിട്ടുണ്ട്; എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് വേദനാജനകം”: ഗ്രേസ് ആന്റണി

ദൈവം സഹായിച്ച് സിനിമാമേഖലയില്‍ നിന്ന് എനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് എന്ന് നടി ഗ്രേസ് ആന്റണി. എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. ഓഡിഷന്‍ വഴിയിലാണ് ആദ്യസിനിമയിലേക്ക് താന്‍ എത്തിയതെന്നും ആ സിനിമയിലെ അഭിനയം കണ്ടിട്ടാണ് എനിക്ക് മറ്റു സിനിമകളിലേക്ക് അവസരം ലഭിച്ചതെന്നും ഗ്രേസ് പറഞ്ഞു.

‘ദൈവം സഹായിച്ച് സിനിമാമേഖലയില്‍ നിന്ന് എനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. ഞാന്‍ ഓഡിഷന്‍ വഴിയിലാണ് ആദ്യസിനിമയായ ഹാപ്പി വെഡിങ്ങിലേക്ക് വന്നത്. ഹാപ്പി വെഡിങ് കണ്ടിട്ടാണ് എനിക്ക് മറ്റു സിനിമകളിലേക്ക് അവസരം ലഭിച്ചത്. എന്റെ അനുഭവത്തില്‍ എനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. സുഹൃത്തുക്കളുടെ അനുഭവം കേട്ട് വിഷമം തോന്നിയിട്ടുണ്ട്.

തുല്യവേതനം വേണം എന്ന് എനിക്ക് പറയാന്‍ പറ്റില്ല. ഒരു സിനിമ വിറ്റു പോകുന്നത് അത് ആരെ മുന്‍നിര്‍ത്തി എടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒരു താരത്തെ മുന്‍ നിര്‍ത്തി സിനിമ എടുത്താല്‍ അയാള്‍ക്ക് കൊടുക്കുന്ന പ്രതിഫലം എനിക്ക് ചോദിയ്ക്കാന്‍ കഴിയില്ല. പക്ഷെ മാന്യമായ പ്രതിഫലം നമുക്ക് കിട്ടണം.

തുടക്ക സമയത്ത് എനിക്ക് വലിയ പ്രതിഫലം കിട്ടിയിട്ടില്ല അത് ചോദിക്കാനുള്ള അവകാശം പോലും ഇല്ലായിരുന്നു . അന്നൊക്കെ നമ്മുടെ യാത്രാച്ചിലവും താമസസൗകര്യവും മാത്രമൊക്കെയേ കിട്ടിയിട്ടുള്ളൂ. അതൊക്കെ ഒരു പരാതിയും പറയാന്‍ കഴിയാത്ത രീതിയിലാണ് എനിക്ക് കിട്ടിയിട്ടുള്ളത്. എന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിയ്ക്കാന്‍ എനിക്ക് കഴിഞ്ഞത്.

ഏത് ജോലിയില്‍ ആയാലും ഒരു കഷ്ടപ്പാടിന്റെ കാലം ഉണ്ടാകും. അത് കഴിയുമ്പോഴായിരിക്കും നല്ല പ്രതിഫലം ഒക്കെ ലഭിക്കുക. ഒരു സിനിമയ്ക്ക് വിളിക്കുമ്പോള്‍ നമുക്ക് സുരക്ഷയും വസ്ത്രംമാറാനും ടോയ്‌ലെറ്റില്‍ പോകാനും വൃത്തിയും സുരക്ഷയും ഉള്ള സൗകര്യങ്ങള്‍ ഒരുക്കിത്തരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അത് ചോദിക്കേണ്ട ആവശ്യം പോലും ഇല്ല. പുരുഷന്മാര്‍ക്ക് എവിടെ നിന്നും ഡ്രസ്സ് മാറാം. സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നത് ഒരു കോമണ്‍ സെന്‍സ് ആണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )