സ്വർണ്ണം വാങ്ങാൻ സുവർണാവസരം സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ്
സ്വര്‍ണം വാങ്ങാന്‍ പറ്റിയ ഒരു അവസരം ഇപ്പോൾ കൈവന്നിരിക്കുകയാണ് സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ ഇടിവ് മുൻപ് റെക്കോർഡിലേക്ക് എത്തിയതിനു ശേഷം രണ്ടാം തവണയാണ് സ്വർണ്ണവില കുറയുന്നത് എന്നാൽ ഡോളർ കരുത്താര്‍ജിച്ചത്തിന്റെ ഭാഗമായാണ് സ്വര്‍ണവിലയില്‍ ഇടിവ് വരാന്‍ കാരണമായത് . അതേസമയം ഈ നില തുടര്‍ന്നുപോയാൽ വരും ദിവസങ്ങളിലും സ്വര്‍ണവില കുറയാൻ തന്നെയാണ് സാധ്യത .സംസ്ഥാനത്ത് ഈ മാസം ഒന്നാംതീയതി രേഖപ്പെടുത്തിയ സ്വർണ്ണവില പവന് 46840 രൂപയായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ഇത് 47000ത്തിലേക്കെത്തി .സ്വർണവിലയിൽ വലിയ കുതിപ്പ് ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍.
പിന്നീടുള്ള രണ്ട് ദിവസങ്ങളിലും വില കുറയുകയാണ് ചെയ്തത്. കഴിഞ്ഞദിവസം 200 രൂപയും ഇന്ന് 320 രൂപയുമാണ് പവന് കുറഞ്ഞത് . രണ്ട് ദിവസത്തിനിടെ 520 രൂപയുടെ കുറവാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്.കേരളത്തിൽ ഇന്ന് ഒരു പവന് നല്‍കേണ്ട വില 46480 രൂപയാണ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5810 രൂപയുമായി. എങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ വില അരലക്ഷം കവിയുമെന്നാണ് കരുതുന്നത്.കൂടാതെ പണിക്കൂലിയും ജിഎസ്ടിയും നല്‍കേണ്ടി വരും. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി നല്‍കേണ്ടി വരിക.അതേസമയം ഡോളര്‍ സൂചികയില്‍ വലിയ മുന്നേറ്റമാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. 102.40 എന്ന നിരക്കിലേക്ക് ഡോളര്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം 101ലായിരുന്നു. ഡോളര്‍ മുന്നേറുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം ഇടിയുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുകയും ചെയ്യും. ഇതോടെ ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്ന സാഹചര്യം വന്നാല്‍ വില കുറയും. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.31 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യത്തില്‍ കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വലിയ വ്യത്യാസം വന്നിട്ടില്ല. അതേസമയം, അല്‍പ്പം ആശങ്ക ഉയരുന്നത് എണ്ണവിലയുടെ കാര്യത്തിലാണ്. നേരത്തെ 73 ഡോളര്‍ വരെ കുറഞ്ഞ ബ്രെന്റ് ക്രൂഡ് ബാരല്‍ വില ഇപ്പോള്‍ 78.57ലെത്തിയിട്ടുണ്ട്. എണ്ണ വില ഉയര്‍ന്നാല്‍ വിപണി താളം തെറ്റും.പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന സൂചനയും നിലവിലുണ്ട് അതിനാൽ കൂടുതല്‍ രാജ്യങ്ങള്‍ വിവാദങ്ങളിലേക്ക് എത്തിയാല്‍ ആഗോള ചരക്കുകടത്തിനെയും ഇത്ബാധിക്കും. ഏഷ്യ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും വരുന്ന ചരക്കുകളുടെ സുഗമമായ പോക്കുവരവിനെയും ഇത്ബാധിക്കുകയും വിലക്കയറ്റത്തിലേക്ക് വഴിവെക്കുകയും ചെയ്യും. മാത്രമല്ല ഇത്ത്രത്തിൽ ആശങ്ക വ്യാപിച്ചാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും സ്വര്‍ണവില വീണ്ടും ഉയരുന്നതിനുകാരണമാകും