സ്ത്രീ-പുരുഷ തുല്യത; പിഎംഎ സലാമിനെ തള്ളി പ്രതിപക്ഷ നേതാവ്

സ്ത്രീ-പുരുഷ തുല്യത; പിഎംഎ സലാമിനെ തള്ളി പ്രതിപക്ഷ നേതാവ്

മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരാണെന്നും ആ വിഷയത്തിൽ കോംപ്രമൈസ് ഇല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കില്ലെന്ന പിഎംഎ സലാമിന്റെ പരാമർശത്തെ തള്ളിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സലാം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാകാമെന്നും അതിനോട് യോജിപ്പില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം, സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നുമാണ് പിഎംഎ സലാം നടത്തിയ പ്രസ്താവന. സ്ത്രീ പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാട്. പ്രായോഗികമല്ലാത്ത, മനുഷ്യൻ്റെ യുക്തിക്ക് എതിരായ വാദങ്ങൾ എന്തിനാണ് കൊണ്ടുവരുന്നതെന്നും പറഞ്ഞ അദ്ദേഹം സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോയെന്നും ചോദിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )