മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകും; കെ സുധാകരന്‍

മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകും; കെ സുധാകരന്‍

ബിജെപിയുമായി ചര്‍ച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കെ സുധാകരന്‍. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ ഇപി ജയരാജന്‍ അസ്വസ്ഥനാണ്. ഗള്‍ഫില്‍ വെച്ചാണ് ഇപി, ബിജെപിയുമായി ചര്‍ച്ചനടത്തിയത്. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിന്‍വലിഞ്ഞു. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു. എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയതില്‍ ഇപിക്ക് നിരാശയുണ്ട്. സെക്രട്ടറി പദവി ഇപി പ്രതീക്ഷിച്ചിരുന്നു എന്നും കെ സുധാകരന്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )