ഏതു രാജാവിന്റെ മകനായാലും നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്; സജി ചെറിയാനെതിരെ ദീപിക പത്രം
മന്ത്രി സജി ചെറിയാനെതിരെ ദീപിക പത്രം. വിഷപ്പുകയും വിവരക്കേടും എന്ന പേരിലാണ് എഡിറ്റോറിയല്‍. യു പ്രതിഭ എംഎല്‍എയുടെ മകന്റെ കഞ്ചാവ് കേസിനെ ന്യായീകരിച്ചതിലാണ് വിമര്‍ശനം. കുറ്റക്കാരെ ന്യായീകരിക്കാന്‍ കുറ്റത്തെ നിസാരവത്കരിച്ചതാണ് ഇവിടെ കുറ്റമെന്ന് എഡിറ്റോറിയലില്‍ വിമര്‍ശനം. ആശ്രിതരെ ചേര്‍ത്തുനിര്‍ത്തുന്നതും അനഭിമതിരെ കൈകാര്യം ചെയ്യുന്നതുമായ രാഷ്ട്രീയ കേരളത്തിന് അത്ര പരിചയമില്ലാത്തതല്ലല്ലോ എന്ന് എഡിറ്റോറിയല്‍ പറയുന്നു.
മയക്കുമരുന്നിന്റെ കാര്യത്തില്‍ മതവും രാഷ്ട്രീയവും കൂട്ടി കലര്‍ത്തരുതെന്ന് ദീപിക പത്രം. ഏതു രാജാവിന്റെ മകനായാലും നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസെന്ന് എഡിറ്റോറിയലില്‍ പറയുന്നു. മന്ത്രിയുടെ വാക്കുകള്‍ വമിപ്പിക്കുന്നത് വിക്ഷപ്പുകയൊണ് വിമര്‍ശനം. എം എല്‍ എ യെ പിന്തുണക്കാന്‍ അവകാശമുണ്ട് എന്നാല്‍ കുറ്റക്കാരെ ന്യായീകരിച്ചത് ശരിയല്ലെന്ന് ദീപിക പത്രത്തിലെ എഡിറ്റോറിയല്‍. കുറ്റക്കാരെ ന്യായീകരിക്കാന്‍ കുറ്റം നിസാരവത്കരിച്ചത് തെറ്റാണ്. ഉത്തരവാദിത്വമില്ലായ്മയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇത്. ആലപ്പുഴ എക്‌സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയതിലും വിമര്‍ശനം.
മന്ത്രി സജി ചെറിയന്‍ പുക വലിക്കുന്നത് കൊണ്ട് പുകവലി മഹത്തരമല്ല. പുകവലിയെ നിസാരവത്കരിക്കാന്‍ എംടിയെ കൂട്ടുപിടിച്ചത് അപലപനീയമെന്ന് ദീപിക പത്രം. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. എഫ്‌ഐആര്‍ താന്‍ വായിച്ചതാണെന്നും അതില്‍ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്തെന്ന് പറഞ്ഞിട്ടില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. കേസില്‍ ആദ്യമായിട്ടാണ് പാര്‍ട്ടിയില്‍ നിന്ന് പ്രതികരണവുമായി ഒരു നേതാവ് രംഗത്തെത്തിയിരുന്നത്.