ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സി.പി.എമ്മുമായി വര്‍ഷങ്ങളായി പോരാട്ടം; ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ വിടവാങ്ങി

ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സി.പി.എമ്മുമായി വര്‍ഷങ്ങളായി പോരാട്ടം; ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ വിടവാങ്ങി

കണ്ണൂര്‍: ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ വിടവാങ്ങി. 48 വയസ്സായിരുന്നു. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കനത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കണ്ണൂര്‍ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സി.പി.എമ്മുമായി വര്‍ഷങ്ങളായി പോരാട്ടം തുടര്‍ന്ന ചിത്രലേഖ രോഗശയ്യയിലായിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടാമത്തെ ഓട്ടോറിക്ഷയും കത്തിച്ചതിനെ തുടര്‍ന്ന് ഉപജീവനമാര്‍ഗം നിലച്ചതിനിടെ സന്നദ്ധ സംഘടനകള്‍ വഴി ലഭിച്ച പുതിയ ഓട്ടോറിക്ഷയുമായി നിരത്തിലിറങ്ങാനിരിക്കെയാണ് ചിത്രലേഖയെ രോഗം തളര്‍ത്തിയത്.

ചിത്രലേഖയുടെ ഭൗതികശരീരം നാളെ രാവിലെ 9.00 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് ഭൗതികശരീരം 10.30ഓടെ പയ്യാമ്പലം കടപ്പുറത്തെത്തിക്കും. പയ്യാമ്പലം കടപ്പുറത്താണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മക്കള്‍: മനു, മേഘ.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )