ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : തമിഴ്‌നാടിന് 944.80 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : തമിഴ്‌നാടിന് 944.80 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ച് വാര്‍ത്താക്കുറിപ്പിറക്കി.

ദുരിതബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയാണ് കേന്ദ്രം ധനസഹായം നല്‍കിയിരിക്കുന്നത്. നേരത്തെ 2400 കോടി രൂപ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പിന്നാലെ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചു. കേന്ദ്രസഹായത്തിന്റെ ആദ്യ ഗഡുവാണ് 944.80 കോടി രൂപ.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )