വാതുവച്ച് തോറ്റു; തലമുണ്ഡനം ചെയ്ത് നഗരപ്രദക്ഷിണം നടത്തി ബിജെപി പ്രവർത്തകൻ

വാതുവച്ച് തോറ്റു; തലമുണ്ഡനം ചെയ്ത് നഗരപ്രദക്ഷിണം നടത്തി ബിജെപി പ്രവർത്തകൻ

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ജയിക്കുമെന്നു വാതുവച്ച് തോറ്റയാൾ നടുറോഡിൽ തലമുണ്ഡനം ചെയ്ത് നഗരപ്രദക്ഷിണം നടത്തി. തിരുച്ചെന്തൂരിനടുത്തുള്ള മുന്ദ്രിത്തോട്ടം സ്വദേശിയും ബിജെപി പ്രവർത്തകനുമായ ജയശങ്കറാണു വാതുവയ്പ്പിൽ തോറ്റത്.

കോയമ്പത്തൂരിൽ ബിജെപി നേതാവ് അണ്ണാമലൈ വിജയിക്കുമെന്നും ഇല്ലെങ്കിലും തലമുണ്ഡനം ചെയ്തു നഗരപ്രദക്ഷിണം നടത്താമെന്നും മറ്റു പാർട്ടി അംഗങ്ങളുമായാണ് വാതുവച്ചത്. അണ്ണാമലൈ തോറ്റതിനു പിന്നാലെ ജയശങ്കർ റോഡിലിരുന്ന് വാക്കു പാലിക്കുന്നത് കാണാൻ ഒട്ടേറെപ്പേർ കൂടിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )