സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് ദ്വയാര്‍ത്ഥവും അശ്ലീലച്ചുവയും; റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് ദ്വയാര്‍ത്ഥവും അശ്ലീലച്ചുവയും; റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അധിക്ഷേപിച്ച റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗിനിടെ ഡോ അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടിവിയുടെ വീഡിയോ റിപ്പോര്‍ട്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഒപ്പന ടീമില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാബാസ് നടത്തുന്ന സംഭാഷണത്തിലാണ് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത്. സംഭവത്തിന്റെ വീഡിയോ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ തന്നെ പ്രചരിച്ച സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയില്‍ നിന്നും ബാലാവകാശ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.

പഠിക്കാനും പഠനത്തിന്റെ ഭാഗമായുള്ള കലാമേളകളില്‍ പങ്കെടുക്കാനും വരുന്ന കുഞ്ഞ് കുട്ടികളോട് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് റൊമാന്‍സ് തോന്നുക എന്നത് ഓര്‍ക്കാന്‍ തന്നെ വയ്യെന്ന് മാധ്യമപ്രവര്‍ത്തക നിലീന അത്തോളി പറഞ്ഞു. പോക്സോ കേസ് എടുക്കേണ്ട തരത്തിലുള്ള സ്റ്റോറിയാണ് ചെയ്തിരിക്കുന്നതെന്ന് അശോക് കര്‍ത്തയും അഭിപ്രായപ്പെട്ടു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )